ലോകത്തുള്ള എല്ലാ വ്യക്തികളും നിർബ്ബന്ധമായും മനസ്സിലാക്കിയിരിക്കേണ്ടതും ജീവിതത്തിൽ പ്രയോജനപ്പെടുത്തേണ്ടതുമായ തിരിച്ചറിവുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എനിയാഗ്രാം.

ഈ ക്ലാസിൽ പങ്കെടുക്കുമ്പോൾ ഓരോ വ്യക്തികളുടെയും സ്വഭാവ വിശേഷങ്ങളും അവരുടെ ശീലങ്ങളും ശൈലികളുമെല്ലാം എങ്ങനെയായിരിക്കുമെന്നും അവർ എന്തൊക്കെ ഇഷ്ടപ്പെടുന്നു, അല്ലെങ്കിൽ ഇഷ്ടപ്പെടുന്നില്ല എന്നും അവരോടൊക്കെ എങ്ങനെ നമ്മൾ ഇടപെടലുകളു ഇടപാടുകളും നടത്തണമെന്നും നമുക്കു മനസ്സിലാവുന്നു. അതിനു പുറമേ നാമോരോരുത്തും നമ്മുടെ സ്വഭാവവും എന്തുകൊണ്ട് ഇങ്ങനെ എന്നു നമുക്കുതന്നെ തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു. അങ്ങനെ നമ്മുടെ ജീവിതത്തിൽത്തന്നെ ഒരു പുതിയ മാറ്റം സംഭവിക്കും.

ഇങ്ങനെ കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ കുടുംബം, ദാമ്പത്യം, ബിസിനസ് സൗഹൃദം, രാഷ്ട്രീയം തുടങ്ങി വ്യക്തികൾ തമ്മിൽ ഇടപെടുന്ന ഏതു സന്ദർഭങ്ങളും അനുകൂലമായി മാറുന്ന വിധത്തിൽ മറ്റുള്ളവരെ സ്വാധീനിക്കാൻ സാധിക്കും.

കുടുംബം

സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബ ജീവിതം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും എനിയാഗ്രാം പഠിക്കണം. എങ്കിൽ അവരുടെ ജീവിതത്തിൽ ഒരിക്കൽ പോലും കുടുംബത്തിലെ അസ്വാരസ്യങ്ങളെക്കുറിച്ചും മറ്റു പ്രശ്നങ്ങളെക്കുറിച്ചും ഓർത്ത് വേവലാതിപ്പെടേണ്ടി വരില്ല.  അനുയോജ്യമായ വിവാഹബന്ധങ്ങൾ കണ്ടെത്താൻ സാധിക്കുന്നതിനു പുറമേ വിവാഹബന്ധങ്ങളിലെ വിള്ളലുകളും വിവാഹമോചനവുമൊക്കെ നമ്മുടെ കുടുംബത്തിൽ നിന്ന് മാറ്റിനിർത്താനും  സമാധാനത്തിന്റെ അന്തരീക്ഷത്തിൽ കുടുംബത്തെ നയിക്കാനും നമുക്കു സാധിക്കും.

ഈ കോഴ്സിലൂടെ ലഭിക്കുന്ന വ്യക്തമായ പാരന്റിംഗ് ബോധം മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം ഉറപ്പിക്കുകയും അങ്ങനെ മക്കളെക്കുറിച്ച് വേവലാതിപ്പെടാതെ അവരെ അറിഞ്ഞ് ചേർത്തുപിടിച്ച് ജീവിക്കാനും കഴിയുന്നു. അങ്ങനെ കുടുംബത്തിൽ ഉത്തരവാദിത്വവും സാമൂഹിക പ്രതിബദ്ധതയും ഉള്ള മക്കളായി അവർ മാറുകയും ചെയ്യും.

ബിസിനസ്

ബിസിനസിന്റെ പാലപാഠം മുതൽ വളർച്ചയുടെ ഏതു ഘട്ടങ്ങളിലും ഏതൊരു ബിസിനസ്സുകാരും നിർബ്ബന്ധമായും മനസ്സിലാക്കിയിരിക്കേണ്ട ബിസിനസ് ടൂൾ തന്നെയാണ് എനിയാഗ്രാം. പാർട്ണർമാരുടെ പരസ്പര വിശ്വാസവും പരസ്പരബന്ധവും ഒരിക്കലും തകരാതെ ഈപഠനം എല്ലാ വ്യക്തികളെയും സംരക്ഷിച്ചുകൊള്ളും.

തൊഴിൽ സ്ഥാപനങ്ങളിൽ ഓരോ സ്ഥാനത്തേക്കും ഏതേതു വിഭാഗം ആളുകളെ നിയമിക്കണമെന്നും അവരെ എങ്ങനെ കണ്ടെത്താമെന്നും എങ്ങനെ നിയന്ത്രിക്കാമെന്നും എളുപ്പത്തിൽ മനസ്സിലാക്കാം. കസ്റ്റമറുടെ ആഗ്രഹമറിഞ്ഞുള്ള ഇടപെടലുകൾ കൂടിയാകുമ്പോൾ ബിസിനസ് അതിവേഗം കുതിച്ചു വളരും.

രാഷ്ട്രീയം

വിശ്വസ്ഥരായ സഹായികളെയും സഹപ്രവർത്തരെയും തിരിച്ചറിയുന്നതിനു പുറമേ ഏതൊക്കെ വ്യക്തികളിൽ നിന്ന് അപകടപ്പെടാൻ സാധ്യതയുണ്ടെന്നു കൂടി മുൻകൂട്ടി മനസ്സിലാക്കാം. അതുകൊണ്ടുതന്നെ ആളെയറിഞ്ഞുള്ള മുൻകരുതലുകൾ രാഷ്ട്രീയ വളർച്ചക്ക് ഉപകരിക്കും.

രാഷ്ട്രീയ കൊലപാതങ്ങളും പ്രതികാരങ്ങളും മാത്രം നടത്തുന്ന സാമൂഹ്യ വിരുദ്ധരായ ഒരു വിഭാഗത്തെ സാമൂഹിക പ്രതിബദ്ധതയിലേക്കും സാഹോദര്യത്തിലേക്കും കൈപിടിച്ചുയർത്താൻ ഈ കോഴ്സ് സഹായിക്കും. ഈ കോഴ്സിൽ പങ്കെടുത്ത് വ്യക്തിത്വ പഠനം പൂർത്തിയാക്കുകയും അതു ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്ന കുടുംബങ്ങളിൽ നിന്ന് ആന്റിസോഷ്യലായ ഒരുവ്യക്തിത്വവും ഒരിക്കലും പിറവിയെടുക്കില്ല.

പൊതു പ്രവർത്തകർ

ചാരിറ്റിപോലുള്ള സഹായ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നവരിൽ സമൂഹത്തിലെ ചിലരിൽനിന്നും നിന്നും പ്രയാസങ്ങൾ നേരിടാറുണ്ട്. അങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാവാനുള്ള കാരണം മനസ്സിലാക്കാനും അവ ഒഴിവാക്കി പ്രവർത്തിക്കാനും സാധിക്കുന്നു. പുറമേ ഇതര പൊതു പ്രവർത്തന മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും തങ്ങളുടെ സുതാര്യവും സുരക്ഷിതവുമായ പ്രവർത്തനമേഖല വളർത്താനും അതിനു പൊതുജന സ്വീകാര്യതയും സഹകരണവും ഉറപ്പുവരുത്താനും ഈ കോഴ്സിന്റെ പഠനം സഹായിക്കും.

അദ്ധ്യാപകർ

സഹ അദ്ധ്യാപകരെയും രക്ഷിതാക്കളെയും കുട്ടികളെയും അവരുടെ യഥാർത്ഥ സ്വഭാവം തിരിച്ചറിഞ്ഞ് ഇടപെടാൻ സാധിക്കുമ്പോൾ പ്രശ്നരഹിതമായ ഒരു നല്ല ബന്ധം എപ്പോഴും നിലനിർത്താൻ സാധിക്കും. ഓരോ വിദ്യാർത്ഥിക്കും കൃത്യവും വ്യക്തവുമായ ദിശാബോധം നൽകുന്ന നല്ല അദ്ധ്യാപകരായി നിലനിൽക്കാൻ സാധിക്കുന്നു.

ചുരുക്കത്തിൽ, സമൂഹ ജീവിയായതുകൊണ്ടുതന്നെ സാമൂഹിക ഇടപെടലുകളില്ലാതെ മനുഷ്യർക്ക് ജീവിക്കാൻ സാധ്യമല്ല. അത്തരം ഇടപെടലുകളും സ്വന്തം ജീവിതരീതിയും കൂടുതൽ മെച്ചപ്പെടുത്തി ആഗ്രഹിക്കുന്ന വിധത്തിലുള്ള ജീവിതം സ്വന്തമാക്കാനാണ് ഓരോരുത്തരും എനിയാഗ്രാം പഠിക്കുന്നത്.

പ്രത്യേകം ശ്രദ്ധിക്കുക

 രണ്ടു വിധത്തിലാണ് ഇന്ത്യയിൽ വിശേഷിച്ച് കേരളത്തിൽ എനിയാഗ്രാം പഠനം വ്യാപിക്കുന്നത്. മതമോ മറ്റു വ്യക്തിപരമോ വിശ്വാസപരമോ ആയി ഒന്നും കൂട്ടിക്കലർത്താത്ത എന്നാൽ ഒരു മതവിശ്വാസത്തിനും എതിരല്ലാത്ത എനിയാഗ്രാമിന്റെ പഠനമാണ് ഒന്ന്. മതപരമായി പഠിപ്പിച്ചുകൊണ്ടിരിക്കുന്നതും, അതിനു വേണ്ടി മാറ്റം വരുത്തിക്കൊണ്ടു പഠിപ്പിക്കുന്നതുമായ വേർഷനാണ് മറ്റൊന്ന്.

കേരളത്തിൽ അരീക്കാ എന്ന ചിലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് പഠിപ്പിക്കുന്ന ശരിയായ സിലബസിലെ പഠനമാണ് ലൈഫ്‌മെന്റർ നിങ്ങൾക്കു നൽകുന്നത്. മതമോ മറ്റു വിശ്വാസങ്ങളോ കൂടിക്കലരാത്ത എന്നാൽ ഒരു മതവിശ്വാസത്തിനും എതിരു നിൽക്കാത്ത എനിയാഗ്രാം എന്ന തിരിച്ചറിവിന്റെ ശാസ്ത്രം ഉൾപ്പടെ നിരവധി കോഴ്സുകളും ക്ലാസുകളും പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് ലൈഫ്‌മെന്റർ. IN49049 എന്ന രജിസ്റ്റർ നമ്പരിൽ അരീക്കാ ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്റ്റർ ചെയ്ത്, അരീക്കാ സിലബസ്സിൽ എനിയാഗ്രാം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ ഏക എനിയാഗ്രാം പരിശീലകനായ സാബു കൊട്ടോട്ടിയാണ് ലൈഫ്‌മെന്ററിലെ എനിയാഗ്രാം ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

ഓരോ വ്യക്തിയും എങ്ങിനെ ചിന്തിക്കുന്നു, എന്തൊക്കെ ആഗ്രഹിക്കുന്നു, ഏതൊക്കെ രീതിയിൽ പ്രവർത്തിക്കുന്നു, എങ്ങനെ സംസാരിക്കുന്നു, അവരുടെ ശീലങ്ങൾ ഏതു വിധത്തിലായിരിക്കും, ഇഷ്ടപ്പെടുന്ന വസ്ത്ര ധാരണാ രീതി എന്തായിരിക്കും, അവരോട് എങ്ങനെ ഇടപെട്ടാൽ അനുകൂലമായ തീരുമാനമുണ്ടാവും, ഇങ്ങനെ ഓരോ വ്യക്തിയുടെയും സ്വഭാവ വൈശിഷ്ട്യങ്ങൾ മറ്റു വക്തികൾക്ക് ആദ്യകാഴ്ചയിൽ തന്നെ മനസ്സിലാക്കി ഇടപെടാൻ സഹായിക്കുന്ന വിശിഷടമായ അറിവാണ് പെഴ്സണാലിറ്റി അനാലിസിസ് അഥവാ എനിയാഗ്രാം. സ്വയം തിരിച്ചറിയുന്നതിലൂടെ എന്തുകൊണ്ട് താൻ ഇങ്ങനെയെന്നും താൻ എങ്ങനെയാവണമെന്നും അത് എങ്ങനെ സാധിക്കുമെന്നും കൂടി എനിയാഗ്രാം നമ്മളെ പഠിപ്പിക്കുന്നുണ്ട്. സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളും മറ്റു വ്യക്തികളുമായി ഇടപെടുന്നുണ്ട് എന്നതുകൊണ്ടുതന്നെ എല്ലാ വ്യക്തികളും ഈ വിഷയം നിർബ്ബന്ധമായും മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്.

മതപരമോ സാമുദായികപരമോ ആയ പഠനമാണ് നമ്മുടെ നാട്ടിൽ പൊതുവേ കണ്ടു വരുന്നത്. അതിൽ നിന്നു വ്യത്യസ്ഥമായി, എനിയാഗ്രാമിന്റെ ശരിയായ രീതിയിലുള്ള വിശദമായ പഠനമാണ് എനിയാഗ്രാം ഇൻസ്റ്റിറ്റ്യൂട്ട് നിങ്ങൾക്ക് ഉറപ്പുതരുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്കു ചെയ്യുകNext Online Enneagram 10 day Class (Zoom)
July 17 to 26 - 2022, 9.00pm to 10:30pmNext Direct Enneagram 1 day Class
LifeMentor Institute
After Covid-19 Conditions


നേരിട്ടു സംസാരിച്ച് സംശയ നിവൃത്തി വരുത്തുന്നതിനും ക്ലാസുകളിൽ പങ്കെടുക്കുന്നതിനും 04832794939 എന്ന നമ്പരിൽ ബന്ധപ്പെടുക. പേമെന്റ് സ്ക്രീൻ ഷോട്ടും പേരുവിവരങ്ങളും ഇവിടെ ക്ലിക്കു ചെയ്ത് വാട്സാപ്പ് ചെയ്യുക